ഗവണ്മെന്റ് മാറിയിട്ടും അനധികൃത നടപടി തുടരുന്നു
ഉത്തരവിന്റെ കോപ്പിയ്ക്ക് മുകളില്‍ ഞെക്കൂ
പഴയ വാര്‍ത്ത
സ്വന്തം ലേഖകന്‍ Malayala Manorama Online, Story Dated: Saturday, June 12, 2010 2:32 hrs IST
തൃശൂര്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലീവെടുത്തു സ്വാശ്രയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതു വിലക്കിക്കൊണ്ട് ഈ മാസം ഏഴിനു പുറപ്പെടുവിച്ച ഉത്തരവു മറികടന്നു കാര്‍ഷിക സര്‍വകലാശാലയിലെ റജിസ്ട്രാര്‍ ഇന്‍ ചാര്‍ജായിരുന്ന ജോബി വി. പോളിന് അധികൃതര്‍ അവധി അനുവദിച്ചു. തൃശൂരിലെ രണ്ടു സിപിഐ എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണു ജോബി പോളിനു ലീവ് അനുവദിക്കാന്‍ തീരുമാനിച്ചത്.
വ്യാഴാഴ്ച ചേര്‍ന്ന കമ്മിറ്റി ഇദ്ദേഹത്തിന് ലീവ് അനുവദിച്ചതിനെതുടര്‍ന്ന് ഇന്നലെ ഇദ്ദേഹം റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതലയില്‍നിന്ന് ഒഴിവായി. പത്തനംതിട്ട ജില്ലയിലെ ഒരു സ്വകാര്യ എന്‍ജിനീയറിങ് കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയെടുക്കാനാണ് ഇദ്ദേഹം അവധിയെടുത്തിരിക്കുന്നത്. സിപിഐയുടെ മുവാറ്റുപുഴ എംഎല്‍എ ബാബു പോളിന്റെ സഹോദരനാണ് ജോബി പോള്‍.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നു ജീവനക്കാര്‍ ലീവെടുത്തു സ്വാശ്രയ സ്ഥാപനങ്ങളിലേക്കു പോകുന്നതു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഇനി മുതല്‍ ഇത്തരം ആവശ്യങ്ങള്‍ക്കു ലീവനുവദിക്കരുതെന്നാണ് ജൂണ്‍ ഏഴിനു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവു കാര്‍ഷിക സര്‍വകലാശാലയില്‍ ഭരണസമിതി എംഎല്‍എമാര്‍ ചേര്‍ന്നു തന്നെയാണു ലംഘിച്ചിരിക്കുന്നത്.
ഇയാളെ എന്തുകൊണ്ട് തിരിച്ചു വിളിക്കുന്നില്ല?

0 അഭിപ്രായ(ങ്ങള്‍):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ